14 സെപ്റ്റംബർ 2026, തിരുവനന്തപുരം, കേരളം

PUBLIC ഡിജിറ്റൽ പ്ലാറ്റ്ഫോം ലൈബ്രറികൾക്ക്

PUBLIC എന്നത് നമ്മുടെ നാട്ടിലെ പബ്ലിക് ലൈബ്രറികൾക്കായി നിർമിച്ച ഒരു ഓൺലൈൻ സോഫ്റ്റ്‌‌വെയറാണ്. ഇന്റർനെറ്റുള്ള ഒരു സ്മാർട്ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നമ്മുടെ നാട്ടിലെ ലൈബ്രറികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റമാണ് ഇത്. ലൈബ്രറികൾക്ക് മാത്രമല്ല, ലൈബ്രറിയുടെ അംഗങ്ങൾക്കും ഈ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും സാധിക്കും.

പബ്ലിക് പ്രോജക്റ്റ് ലൈബ്രറികളെ ഡിജിറ്റൈസ് ചെയ്യാനുള്ള ഒരു സംരംഭം മാത്രമല്ല; ഡിജിറ്റൽ യുഗത്തിൽ ലൈബ്രറികൾ എന്തായിരിക്കുമെന്നതിൻ്റെ പുനർവിചിന്തനമാണിത്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ, കേരളത്തിലെ ഗ്രന്ഥശാലകൾ അറിവിൻ്റെയും സമൂഹത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും അമൂല്യ സ്രോതസ്സുകളായി തുടരുന്നുവെന്ന് ഉറപ്പാക്കാനാകും. നമ്മുടെ ലൈബ്രറികൾ നമ്മുടെ സമൂഹത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുകയും വികസിക്കുകയും വളരുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കുള്ള വഴികാട്ടിയാണ് ഈ പ്രൊജക്റ്റ്.

06 മാർച്ച് 2026, തിരുവനന്തപുരം, കേരളം

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ 29ആം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.05.2026 വൈകുന്നേരം 5 മണിവരെ.

പ്രോസ്‌പെക്ടസ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള prospectus.pdf ഫയൽ ക്ലിക്ക് ചെയ്യുക. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള clisc-appln-form.pdf ഫയൽ ക്ലിക്ക് ചെയ്യുക

FILES:

17 ആഗസ്റ്റ് 2025, തിരുവനന്തപുരം, കേരളം

ഏഴാം ലൈബ്രറി കൗൺസിൽ

ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ 2025 സെപ്തംബർ 26 ന് ചുമതല ഏറ്റെടുക്കുന്നു.

ലൈബ്രറി, താലൂക്ക്, ജില്ലാ തലങ്ങളിലെ പ്രതിനിധികളിൽ നിന്നും ഹ്റ്റിരഞ്ഞെടുക്കപ്പെട്ടവരാണ് ഏഴാം ലൈബ്രറീ കൗൺസിൽ ഭാരവാഹികളാകുക.

08 ആഗസ്റ്റ് 2025, തിരുവനന്തപുരം, കേരളം

ഗ്രാന്റ് ആപ്ലിക്കേഷൻ 2025-26

2025-26 വർഷത്തേക്കുള്ള ഗ്രാന്റ് ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി പൂരിപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈബ്രറികൾക്കുള്ള ചെക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള checklist.pdf ഫയൽ ക്ലിക്ക് ചെയ്യുക

FILES: