തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സഹായത്തോടെ 1829ല്‍ ആരംഭിച്ച
തിരുവനന്തപുരം പബ്ളിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക്
അടിത്തറയിട്ടത്. തിരുവിതാംകൂറില്‍ രാജഭരണത്തിന്റെ തണലിലും ജനങ്ങളുടെ മുന്‍കൈയിലുമായി
ഒരേപോലെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. കൊച്ചിയില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ റൂറല്‍
ലൈബ്രറികളും ജനങ്ങള്‍ സ്ഥാപിച്ച പൊതു ഗ്രന്ഥശാലകളും ഉണ്ടായി. മലബാറില്‍ ദേശീയ
പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഭാഗമായി ജനകീയ ഗ്രന്ഥശാലകള്‍
ഉടലെടുത്തു. മൂന്നിടത്തും വ്യത്യസ്ത സ്വഭാവത്തോടെ വളര്‍ന്ന്, ഏകോപിപ്പിക്കപ്പെട്ട ഈ പ്രസ്ഥാനം
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബഹുജന സാംസ്കാരിക പ്രസ്ഥാനമാണ്. ഇതിന്റെ ചരിത്രത്തിലെ
നാഴികക്കല്ലുകള്‍ ഇവിടെ കുറിച്ചുവയ്ക്കട്ടെ.
1926 നെയ്യാറ്റിന്‍കരയില്‍ ഗ്രന്ഥശാലകളുടെ സമ്മേളനം (തിരുവിതാംകൂര്‍)
1929 തിരുവനന്തപുരത്ത് ഗ്രന്ഥശാലകളുടെ സമ്മേളനം (തിരുവിതാംകൂര്‍)
1931 തൃശ്ശൂരില്‍ സമസ്ത കേരള പുസ്തകാലയ സമിതി - ഗ്രന്ഥവിഹാരം' ത്രൈമാസിക (കൊച്ചി)
1937 മലബാര്‍ വായനശാലാ സംഘം രൂപീകരിച്ചു. (മലബാര്‍)
1938 നെയ്യൂരില്‍ ഗ്രന്ഥശാലകളുടെ സമ്മേളനം (തിരുവിതാംകൂര്‍)
1943 കേരള ഗ്രന്ഥാലയ സംഘം രജിസ്റ്റര്‍ ചെയ്തു (മലബാര്‍)
1945 അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരിച്ച 47 ഗ്രന്ഥശാലകളുടെ സമ്മേളനം (തിരുവിതാംകൂര്‍)
1946 അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് പ്രതിമാസം 250 രൂപ പ്രവര്‍ത്തന ഗ്രാന്റ.് ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക ഗ്രാന്റ് 200ല്‍ നിന്ന് 240 രൂപയായി വര്‍ദ്ധിപ്പിച്ച് തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവ.്
1948 അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം
1948 ഗ്രന്ഥാലോകം' മാസിക (മുഖപത്രം) പ്രസിദ്ധീകരണം
1950 തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം
1956 കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘം
1970 ഗ്രന്ഥശാലാസംഘം രജതജൂബിലി
1975 സാക്ഷരതാ പ്രവര്‍ത്തനത്തിന് യുനസ്കോയുടെ 'ക്രൂപ്സ്കായ' അവാര്‍ഡ്
1977 കേരള ഗ്രന്ഥശാലാ സംഘം ഭരണം ഗവണ്മെന്റ് ഏറ്റെടുത്തു.
1989 കേരള പബ്ളിക് ലൈബ്രറീസ് (ഗ്രന്ഥശാലാസംഘം) ആക്ട് കേരള നിയമസഭ പാസാക്കി
1991 കേരള പബ്ളിക് ലൈബ്രറീസ് (ഗ്രന്ഥശാലാസംഘം) ആക്ടിനു അനുബന്ധമായ ചട്ടങ്ങള്‍ നിലവില്‍ വന്നു.
1991 കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിയമപരമായി നിലവില്‍ വന്നു.
1994 കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ഗ്രന്ഥശാലാ പ്രസ്ഥാനം ജനാധിപത്യ സ്വഭാവം വീണ്ടെടുത്തു.
1994 ഏപ്രില്‍ 24ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നു. സംസ്ഥാന - ജില്ലാ - താലൂക്ക് തലങ്ങളില്‍ ജനാധിപത്യ ഭരണസംവിധാനമായി.
1995 സംസ്ഥാനത്ത് ആദ്യമായി വായനയുടെ അഭിരുചിയും പ്രവണതയും തിരിച്ചറിയുന്നതിന് വായന സര്‍വ്വേ
1995 ഗ്രന്ഥശാലാസംഘം സുവര്‍ണ്ണജൂബിലി ആഘോഷം
1996 ഗ്രന്ഥശാലകളുടെ വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും വര്‍ദ്ധിപ്പിച്ചു. കെട്ടിട ഗ്രാന്റിലും വര്‍ദ്ധനവ് വരുത്തി.
1997 ഗ്രന്ഥാലോകം'മാസികയുടെ സുവര്‍ണ്ണജൂബിലി ആഘോഷം.
1997 സാംസ്കാരിക സാക്ഷരതാ ജാഥ (കാസര്‍ഗോഡ് - തിരുവനന്തപുരം)
1998 കണ്ണൂര്‍, പാലക്കാട് ലോക്കല്‍ ലൈബ്രറികള്‍ ഏറ്റെടുത്തു.
1999 കോഴിക്കോട് ലോക്കല്‍ ലൈബ്രറി ഏറ്റെടുത്തു.
ഡിസംബര്‍ 22ന് രണ്ടാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരമേറ്റു.
2000 സുവര്‍ണ്ണജൂബിലി സ്മാരക മന്ദിരം ശിലാസ്ഥാപനം
2004 നവംബര്‍ 11ന് ഗ്രന്ഥശാലാസംഘം വജ്രജൂബിലി ആഘോഷം ആരംഭിച്ചു.
2004 നവംബര്‍ 11ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ദശവത്സരാഘോഷം
2005 ഫെബ്രുവരി 2ന് മൂന്നാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരമേറ്റു.
2005 സെപ്തംബര്‍ 14ന് 60 -ാം വാര്‍ഷിക ദിനം
2005 ലൈബ്രേറിയന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
2005 ഡിസംബര്‍ 7-20 ജനജാഗ്രതാ ജാഥ (കാസര്‍ഗോഡ് - തിരുവനന്തപുരം)
2006 ജനുവരി 16 - 17 വജ്രജൂബിലി സമാപനം
2006 ലൈബ്രറി ഗ്രാന്റ് വര്‍ദ്ധിപ്പിച്ചു
2006 ലൈബ്രറികള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റ് ഏര്‍പ്പെടുത്തി
2006 നവംബര്‍ 1 കേരളപ്പിറവി സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍
2007 ഏപ്രില്‍ 24, 25 ദേശീയ സെമിനാര്‍
2008 ലൈബ്രറി ഗ്രാന്റും പ്രവര്‍ത്തന ഗ്രാന്റും വര്‍ദ്ധിപ്പിച്ചു.
2008 പെര്‍ഫോമന്‍സ് ഗ്രാന്റ് ഏര്‍പ്പെടുത്തി.
2008 ആസ്ഥാന മന്ദിര നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു.
2010 ഏപ്രില്‍ 10ന് നാലാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരമേറ്റു
2010 ലൈബ്രേറിയന്മാര്ക്ക് ഉത്സവബത്ത അനുവദിച്ചു.
2011 ലൈബ്രേറിയന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
2011 ഗ്രന്ഥാലോകം വജ്രജൂബിലി ആഘോഷം
2012 ലൈബ്രേറിയന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
2013 ലൈബ്രേറിയന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
2015 ഏപ്രില്‍ 9ന് അഞ്ചാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരമേറ്റു
2016 ജനുവരി ഗ്രന്ഥശാലാസംഘം എഴുപതാം വാര്‍ഷികാഘോഷം
2016 വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും വര്‍ധിപ്പിച്ചു.
2016 എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയ്ക്ക് പദ്ധതി തുടങ്ങി
2016 ഹയര്‍സെക്കന്ററി - കോളെജ് വായനമത്സരം ആരംഭിച്ചു.
2016 നവംബറില്‍ സാംസ്കാരിക യാത്ര - ഉണര്‍വ്
കേരള ഗ്രന്ഥശാലാ സംഘം മുന്‍ ഭാരവാഹികള്‍
1945 -1977 പ്രസിഡന്റുമാര്‍ സെക്രട്ടറി
കെ.എം. കേശവന്, ഡോ. പി.ടി.തോമസ് പി.എന്‍. പണിക്കര്‍
പറവൂര്‍ ടി.കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്,
ആര്. ശങ്കര്‍, പി.എസ്. ജോര്‍ജ്, പി.ടി. ഭാസ്കരപ്പണിക്കര്,
തായാട്ട് ശങ്കരന്
1977 - 1984 മെമ്പര്‍ സെക്രട്ടറി
ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി
1984 - 1994 ഫുള്‍ടൈം മെമ്പര്‍മാര്‍
എം.ഇ. കുരിയാക്കോസ്, മനയത്ത് ചന്ദ്രന്, എം.ഐ. തങ്ങള്‍
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ ഭാരവാഹികള്‍ പ്രസിഡന്റ് സെക്രട്ടറി
1994 - 2005 കടമ്മനിട്ട രാമകൃഷ്ണന് ഐ.വി. ദാസ്
2005 - 2010 ഡോ. ജി. ബാലമോഹനന് തമ്പി കെ. ബാലകൃഷ്ണന് നമ്പ്യാര്‍
2010 - 2015 അഡ്വ. പി.കെ ഹരികുമാര്‍ എ.കെ. ചന്ദ്രന്
2015 - ഡോ. കെ.വി. കുഞ്ഞികൃഷ്ണന് അഡ്വ. പി. അപ്പുക്കുട്ടന്