താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓരോ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും അധികാരപരിധിയില്‍പ്പെട്ട ലൈബ്രറി സേവനത്തിന്റെ മേല്‍നോട്ടം വഹിക്കുകയും ലൈബ്രറികളുടെ ദൈനംദിന പ്രവര്‍ത്തനവും ഭരണവും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയുമാണ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ അലവന്‍സ് മുന്‍വര്‍ഷത്തെ നിരക്കില്‍ തുടരും. താലൂക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് 200/- രൂപ സിറ്റിംഗ് ഫീസും യഥാര്‍ത്ഥ യാത്രാനിരക്കും അനുവദിയ്ക്കും. താലൂക്ക് സെക്രട്ടറിയ്ക്കും പ്രസിഡന്റിനും യാത്രാപ്പടിയിനത്തില്‍ 1380/- രൂപവരെ പ്രതിമാസം നല്‍കുന്നതാണ്. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗത്തിനും അതാത് താലൂക്ക് കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് സിറ്റിംഗ് ഫീസ് യഥാക്രമം 250/-, 750/- നിരക്കില്‍ അനുവദിക്കുന്നതാണ്. ഓഫീസ് ചെലവില്‍ 15 ശതമാനം വര്‍ധനവ് അനുവദിയ്ക്കും. 2016 - 17 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്ക് പ്രവര്‍ത്തനഗ്രാന്റ് ഇനത്തില്‍ 1,30,00,000/- രൂപ (ഒരു കോടി മുപ്പത് ലക്ഷം രൂപ മാത്രം) 2017 - 18 വര്‍ഷത്തില്‍ വകയിരുത്തുന്നു. താലൂക്ക് ഓഫീസുകളിലെ ടെലിഫോണ്‍ വാടകയുടെ വാര്‍ഷിക വരിസംഖ്യ ഗ്രന്ഥശാലകളുടെ എണ്ണം അനുസരിച്ച് അനുവദിക്കുന്നതാണ്. ടെലിഫോണ്‍, ബ്രോഡ്ബാന്റ് എന്നിവയ്ക്ക് വാര്‍ഷിക പദ്ധതിയില്‍ വാടക അനുവദിക്കുന്നതിന് 2017 - 18 വര്‍ഷത്തില്‍ 6,00,000/- രൂപ (ആറ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. താലൂക്ക് ഓഫീസ് കെട്ടിട വാടകയില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ 10 ശതമാനം വര്‍ധന അനുവദിക്കും. വാടക വര്‍ധനവിനും പുതിയ ഓഫീസ് എടുക്കുന്നതിനും സംസ്ഥാന കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്. 75 താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റ്, കെട്ടിട വാടക, ടെലിഫോണ്‍, ഫര്‍ണിച്ചര്‍ ഗ്രാന്റ്, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി 2017 - 18 വര്‍ഷത്തില്‍ 1,60,00,000/- രൂപ (ഒരു കോടി അറുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.